ullam

ഉള്ളം (ULLAM)

Maneeja Murali, Priyadarsanan Dharma Rajan

വേമ്പനാടിന്റെ ഹൃദയ ഭൂമിയിലൂടെ ‘ജനനി’ എന്ന കൊച്ചു പെൺകുട്ടി നടത്തുന്ന അന്വേക്ഷണമാണ് ഉള്ളം’ എന്ന ഈ സചിത്ര പുസ്തകത്തിലെ പ്രതിപാദ്യം.

ജനനി ജനിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്‌. എങ്കിലും അവൾ എല്ലാ വേനലവധിക്കാലത്തു മാതാപിതാക്കളുടെ ജന്മഭൂമിയായ വേമ്പനാടന്‍ കായൽത്തീരത്തു എത്തിച്ചേരും. അമ്മയോടും അച്ഛനോടും മുത്തച്ഛനോടുമെല്ലാം ചോദിച്ച്‌ അവള്‍ വേമ്പനാടന്‍ സംസ്കാരത്തെക്കുറിച്ചും കാർഷിക രീതികളെ കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങള്‍ ഡയറിയിൽ കുറിച്ചിടുന്നു.

ജനനിയുടെ അന്വേഷണത്തിനിടയില്‍ അവളുടെ അമ്മയും അച്ഛനും മുത്തശിയും മാത്രമല്ല അവളോട്‌ സംസാരിക്കുന്നത്‌. പിന്നെയോ? യാത്രയ്ക്കിടയില്‍ പരിചയകടെട്ട കല്ലും നദിയുമെല്ലാം അവളോട്‌ കഥപറയുന്നുണ്ട്‌.

Other Publications of the Author(s)

Journal Articles
(Dec, 2024)
(2024)
Comics
(Oct, 2024)
(2024)